കൊച്ചി: ട്രെയിനിൽ കയറുന്നതിനിടെ കാൽവഴുതി വീണു യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പിയാണ് (35) മരിച്ചത്. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിലാണ് അപകടമുണ്ടായത്. പുലർച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുമ്പോഴാണ് അപകടം നടന്നത്. ട്രെയിൻ ഓടിതുടങ്ങിയപ്പോൾ ചിപ്പി കയറാൻ ശ്രമിക്കുകയായിരുന്നു.

എന്നാൽ കാൽവഴുതി ട്രെയിനിനടിയിൽ വീണു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.അപകടം മൂലം ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

























