കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെ ട്ടിക്കൊ ന്നു

കണ്ണൂര്‍: പേരാവൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പേരാവൂര്‍ തൊണ്ടിയില്‍ കുട്ടിച്ചാത്തന്‍ കണ്ടിയിലെ മുണ്ടക്കല്‍ ലില്ലിക്കുട്ടിയെയാണ് (60) ഭര്‍ത്താവ് ജോണ്‍ വെട്ടി ക്കൊ ലപ്പെടുത്തിയത്. ലില്ലിക്കുട്ടിയുടെ മകന്‍ ദിവിഷിന്റെ ഭാര്യാസഹോദരനും വെട്ടേറ്റിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് 4.30-ഓടെയാണ് സംഭവം. അക്രമം നടത്തിയ ജോണ്‍ മാനസികരോഗിയാണെന്നാണ് അറിയുന്നത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അക്രമണത്തിന്‍റെ കാരണവും വ്യക്തമായിട്ടില്ല. സംഭവത്തില്‍ പേരാവൂര്‍ പൊലീസ് കേസെടുത്തു.