യുവതി ഫ്‌ളാറ്റിൽ തൂ*ങ്ങി മരിച്ച നിലയിൽ; യുവാവിനൊപ്പം താമസമാക്കിയത് മാസങ്ങൾക്ക് മുൻപ്

കോഴിക്കോട്: താമരശ്ശേരിയിൽ വാടക ഫ്‌ളാറ്റിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. കൈതപ്പൊയിൽ ഹൈസൺ അപ്പാർട്‌മെന്റിൽ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂർ ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഉസ്മാന്റെയും സഫിയയുടെയും മകളാണ് മരിച്ച ഹസ്‌ന. കഴിഞ്ഞ ഒരു മാസമായി യുവാവിനൊപ്പം ഈ അപ്പാർട്‌മെന്റിലായിരുന്നു ഹസ്‌ന കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ 11.30 വരെ മുറി തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

താമരശ്ശേരി പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്‌മോർട്ടത്തിന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ ആത്മഹത്യയാണെന്നാണ് നിഗമനം.