ഉത്സവത്തിനിടെ സംഘർഷം; ഇരിങ്ങാലക്കുടയിൽ യുവാവ് കുത്തേറ്റ് മരിച്ചു, 7 പേർക്ക് പരിക്ക്

തൃശ്ശൂർ: ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘര്‍ഷം. യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂർ സ്വദേശി അക്ഷയ് (25) ആണ് മരിച്ചത്. സംഘർഷത്തിൽ 7 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ഇരിങ്ങാലക്കുടയിലും തൃശൂരിലെയും ആശുപത്രികളിൽ ചികിൽസയിൽ കഴിയുകയാണ്. ഇവരിൽ 3 പേരുടെ നില ​ഗുരുതരമാണ്. ഫുട്മ്പോൾ കളിയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. മൂർക്കനാട് സ്വദേശികളായ അനുമോദും സഹോദരൻ അഭിനന്ദുമാണ് അക്ഷയിനെ കുത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്.