
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി വിദ്യാർഥിനികളുടെ വസ്ത്രം മറ്റു കുട്ടികളുടെ മുന്നിൽ അഴിപ്പിച്ചതായി പരാതി. ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. 15 വയസ്സിന് താഴെയുള്ള എട്ടു വിദ്യാർഥിനികളാണ് നാലു ജീവനക്കാർക്കെതിരെ പരാതി നൽകിയത്.


എന്നാല്‍ വസ്ത്രമഴിപ്പിച്ച സംഭവത്തില്‍ വിചിത്ര വിശദീകരണമാണ് ഹോസ്റ്റല്‍ ജീവനക്കാര്‍ നല്‍കുന്നത്. ത്വക്ക് രോഗം വ്യാപിക്കുന്നുണ്ടെന്നും മറ്റ് വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ മാറിയിടരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിച്ച് വിദ്യാര്‍ത്ഥികള്‍ വസ്ത്രം മാറിയിട്ടെന്നും അതിനാലാണ് വസ്ത്രം അഴിപ്പിച്ചതെന്നും ജീവനക്കാര്‍ പറയുന്നു.























