ആലപ്പുഴ പുന്നപ്രയിൽ കിടപ്പ് രോഗിയായ അച്ഛനെ മകൻ കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ മധ്യവയസ്കനെ കട്ടിലില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.

സംഭവത്തില്‍ മകൻ സെബിൻ ക്രിസ്റ്റിനെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെത്തു. ഈരേശേരില്‍ സെബാസ്റ്റ്യന്റേത് (65) കൊലപാതകമെന്ന് തെളിഞ്ഞതോടെയാണ് നടപടി.

കിടപ്പ് രോഗിയായിരുന്ന സെബാസ്റ്റ്യൻ ബുധനാഴ്ചയാണ് മരിച്ചത്. കട്ടിലില്‍ നിന്ന് വീണു മരിച്ചുവെന്നായിരുന്നു കുടുംബം പൊലീസിനെ അറിയിച്ചത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ അടിയേറ്റതാണ് മരണ കാരണമെന്ന് വ്യക്തമായി. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്നത് തെളിഞ്ഞത്. വാക്കര്‍ കൊണ്ടുള്ള അടിയേറ്റാണ് സെബാസ്റ്റ്യൻ മരിച്ചതെന്നും മകൻ സെബിനാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. മകൻ സെബിൻ ക്രിസ്റ്റി പൊലീസ് കസ്റ്റഡിയിലാണ്.