ഇടുക്കി: നെടുങ്കണ്ടം പൊന്നാമലയിൽ 10 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ബഥേൽ പുത്തൻ വീട്ടിൽ വിനുവിൻ്റെ മകൻ ആൽബിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബാത്റൂമിൽ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയിലാണ്. അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവൂ എന്ന് പൊലീസ് അറിയിച്ചു.

























