പാലക്കാട് : കേരളത്തിലെ അഞ്ചാമത്തെ ലുലു ഷോപ്പിങ് കേന്ദ്രമാണ് ഇന്നലെ പാലക്കാട് ആരംഭിച്ചത്. പാലക്കാട് ലുലുമാള്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രണ്ടു കൈകളുമില്ലാത്ത പാലക്കാട് സ്വദേശി പ്രണവ്. പ്രണവ് യൂസഫലിയെ കണ്ടതും കാലുകള്‍കൊണ്ട് സെല്‍ഫിയെടുത്തു.ശേഷം സാറില്‍ നിന്ന് ഒരു സഹായം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമാണ് ജോലിയെന്നും ഇതുവരെ തനിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പിതാവിനെ സഹായിക്കണമെന്നും മറുപടി പറഞ്ഞു. എന്തു ജോലിചെയ്യാൻ സാധിക്കുമെന്ന ചോദ്യത്തിന്, എന്തു ജോലിയും ചെയ്യാനുള്ള ആത്മവിശ്വാസമുണ്ടെന്നായിരുന്നു മറുപടി. ഉടൻതന്നെ സമീപത്തുണ്ടായിരുന്ന മാനേജര്‍ രഞ്ജിത്തിനോട് പ്രണവിനു പറ്റിയ ജോലി നല്കണമെന്നാവശ്യപ്പെട്ടതിനുപുറമെ, ഇനി താൻ ഇവിടെ വരുന്പോള്‍ പ്രണവ് ജോലിയിലുണ്ടാകണമെന്ന നിര്‍ദേശവും നല്കി.]


കാലുകൊണ്ട് വരച്ച യൂസഫലിയുടെ ചിത്രവും അദ്ദേഹത്തിന് നല്കി. എംഎല്‍എ ഷാഫി പറമ്പിലും പരിപാടിയില്‍ പങ്കെടുത്തു. പാലക്കാടിന്റെ കര്‍ഷകര്‍ക്ക് പദ്ധതി കൈതാങ്ങാകുമെന്നും 1400 പേര്‍ക്കാണ് പുതിയ തൊഴിലവസരം ലഭിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.























