ഓണം ബംബറിനെ ചൊല്ലി തര്‍ക്കം; കൊല്ലത്ത് യുവാവിനെ വെട്ടിക്കൊന്നു

കൊല്ലം : ഓണം ബംബറിനെ ചൊല്ലിയുള്ള തർക്കത്തിൽ യുവാവിനെ വെട്ടിക്കൊന്നു. കൊല്ലം തേവലക്കരയിലാണ് സംഭവം. ദേവദാസിനെ (42) യാണ് സുഹൃത്ത് ആക്രമിച്ചത്. സംഭവത്തിൽ ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡയിൽ എടുത്തു.

ദേവദാസ് ലോട്ടറി ടിക്കറ്റ് എടുത്ത് അജിത്തിന്റെ കൈവശം സൂക്ഷിക്കാൻ കൊടുത്തിരുന്നു. ലോട്ടറി നറുക്കെടുപ്പിന് മുമ്പ് ദേവദാസ് അജിത്തിനോട് ടിക്കറ്റ് ചോദിച്ചു. ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.വാക്ക് തർക്കത്തിനിടെ അജിത് ദേവദാസിന്റെ കയ്യിൽ വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാർന്നാണ് ദേവാസ് മരിച്ചത്, ഇരുവരും മരംവെട്ട് തൊഴിലാളികളും സുഹൃത്തുക്കളുമാണ്.