കാസര്‍കോട് സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ മരിച്ചു

ബദിയടുക്ക: കാസര്‍കോട് ബദിയടുക്കയില്‍ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഓട്ടോയിലുണ്ടായിരുന്നവരാണ് മരിച്ച അഞ്ചുപേരും. മൊഗ്രാൽ പുത്തൂർ സ്വദേശികളായ ബീഫാത്തിമ, നബീസ, സഹോദരിമാരായ ഉമ്മാലിമ്മ, ബീഫാത്തിമ, ഓട്ടോ ഡ്രൈവർ അബ്ദുൾ റൗഫ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

കുട്ടികളെ വിട്ട് മടങ്ങി വരുകയായിരുന്ന മാന്യ ഗ്ലോബല്‍ സ്‌കൂളിന്റെ ബസ്സും ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചരയോടെ പള്ളത്തടുക്കയില്‍ വച്ചാണ് സംഭവം നടന്നത്. അപകടസമയത്ത് സ്‌കൂള്‍ ബസ്സില്‍ കുട്ടികള്‍ ആരുമുണ്ടായിരുന്നില്ല.