ഗവ.സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി; രക്ഷിതാക്കളുടെ പ്രതിഷധം

തിരുവനന്തപുരം : തിരുവനന്തപുരത്ത് സർക്കാർ സ്കൂളിലെ കിണറ്റിൽ പാമ്പുകളെ കണ്ടെത്തി. പാറശ്ശാല കൊടവിളാകം ഗവ. എൽപിഎസ് സ്കൂളിലെ കിണറ്റിലാണ് രണ്ടു പാമ്പുകളെ കണ്ടത്. സ്കൂൾ കിണറ്റിൽ പാമ്പുണ്ടെന്ന് രക്ഷിതാക്കൾ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.

ക്രിസ്മസ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്ന് വിദ്യാര്‍ഥികള്‍ തിരിച്ചെത്തിയിട്ടും പാമ്പ് കിണറ്റില്‍ തന്നെ കണ്ടതോടെ കുട്ടികള്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നാലെ ഫയര്‍ഫോഴ്‌സും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. പാമ്പുകളെ പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനിടെ പിടിഎ അധികൃതരും രക്ഷിതാക്കളും തമ്മില്‍ വലിയതോതില്‍ വാക്കേറ്റം ഉണ്ടായി.