ഗാന്ധി പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച സംഭവം: എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

കൊച്ചി: ആലുവ എടത്തല ചൂണ്ടി ഭാരത് മാതാ ലോകോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിംഗ് ഗ്ലാസ് വച്ച്
അനാദരവ് കാട്ടിയ വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്എഫ്ഐ വിദ്യാർത്ഥി നേതാവ് അദീൻ നാസറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തനിക്ക് അബദ്ധം പറ്റിപ്പോയതാണെന്നും സാമൂഹ്യമാധ്യമത്തിലൂടെ തന്നെ സംഭവത്തിൽ ക്ഷമ ചോദിച്ചെന്നും വിദ്യാർഥി പൊലീസിന് മൊഴി നൽകി. അതേസമയം സംഭവത്തിൽ അദീൻ നാസറിനെ കോളേജ് അധികൃതർ സസ്പെന്‍റ് ചെയ്തു.