നവകേരള ബസ്സിനുനേരെ കരിങ്കൊടി കാണിച്ചു, ചീമുട്ടയെറിയാനും ശ്രമം ; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കസ്റ്റഡിയില്‍

കോഴിക്കോട്: നവകേരള ബസ്സിനുനേരെ ചീമുട്ടയെറിയാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെയാണ് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടിയില്‍നിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ചീമുട്ട എറിയാന്‍ ശ്രമിച്ചത്.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവകേരള സദസ്സിന്റെ വേദിയായ കൊയിലാണ്ടിയിലേക്ക് വരുന്നതിനിടെ ഉച്ചയോടെ തിരുവങ്ങൂരില്‍ വെച്ചായിരുന്നു സംഭവം.