നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ഥി തൂ ങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ വിനുവിന്റെ മകന്‍ ധനുഷ് (17) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ ധനുഷിന്റെ അമ്മയാണ് മൃതദേഹം കണ്ടെത്തിയത്. ആനാട് എസ്.എന്‍.വി ഹൈ സ്‌കൂളിലെ പ്ലസ് ടു കംപ്യൂട്ടർ സയന്‍സ് വിദ്യാര്‍ത്ഥിയാണ് ധനുഷ്. ഉടന്‍തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടുമങ്ങാട് പോലീസ് കേസെടുത്തു.