തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചസാര ഉൾപ്പെടെ 13 സാധനങ്ങളുടെ വില വർധിക്കുന്നു. പരിപ്പ്, വൻപയർ, ചെറുപയർ, ഉഴുന്ന്, കടല, മുളക്, പഞ്ചസാര, മട്ട അരി, കുറുവ അരി ജയ അരി, പച്ചരി മല്ലി, വെളിച്ചെണ്ണ എന്നീ വസ്തുക്കൾക്കാണ് വില വർധിക്കുന്നത്. സപ്ലൈക്കോയുടെ ആവശ്യത്തെ തുടര്‍ന്നാണ് വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്ത് വില വര്‍ധനവിന് അനുമതി നല്‍കിയത്. വില എത്രവരെ കൂട്ടണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഭക്ഷ്യമന്ത്രിയേയും യോഗം ചുമതലപ്പെടുത്തി.

സബ്സിഡിയോടെ അവശ്യസാധനങ്ങള്‍ നല്കുമ്പോള് 500 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഉണ്ടാകുന്നതെന്നും ഇത് ഒന്നുകിൽ സര്‍ക്കാര്‍ വീട്ടണം, അല്ലെങ്കില്‍ അവശ്യസാധനങ്ങളുടെ വില കാലാനുസൃതമായി വര്‍ധിപ്പിക്കണം എന്നായിരുന്നു സപ്ലൈക്കോയുടെ ആവശ്യം. ഇക്കാര്യം സപ്ലൈക്കോ ഭക്ഷ്യമന്ത്രിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. വില കൂട്ടുന്നത് നയപരമായ തീരുമാനമായതിനാലാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം വിഷയം ചര്‍ച്ചചെയ്തത്.


വരുംദിവസങ്ങളില്‍ 13 ഇന അവശ്യസാധനങ്ങളുടെയും വില ഉയരും.























