മോദി വീണ്ടും കേരളത്തിലേക്ക്; ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്ന് തവണ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ഇനിയും എത്തുമെന്ന് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്ന് തവണ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരിയില്‍ ഒരു തവണയും ഫെബ്രുവരിയില്‍ രണ്ട് തവണയും പ്രധാനമന്ത്രി കേരളത്തിലെത്തിമെന്നാണ് സൂചന.

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ദേശീയ പാത, കൊച്ചി മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് പരിപാടികളിലാവും അദ്ദേഹം പങ്കെടുക്കുകയെന്ന് ബി.ജെ.പി. വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു.

തൃശ്ശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ്‌ഷോയും മഹിളാസമ്മേളനവും വലിയ വിജയമാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍.ഇതിന്റെ തുടര്‍ച്ചയായാണ് പ്രധാനമന്ത്രി വീണ്ടും കേരളത്തിലെത്തുന്നത്.