തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കുന്നത് റുലേറ്ററി കമ്മിഷന് മാറ്റി. ഇന്ന് പ്രഖ്യാപിക്കാന്‍ കമ്മിഷന് യോഗം ചേര്‍ന്നെങ്കിലും ഒരംഗത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞു.

അതേസമയം പഴയനിരക്ക് തുടരുമെന്ന ഉത്തരവ് ഇറക്കില്ല. ഇതോടെ നിരക്ക് വര്‍ധന ഉറപ്പായി. ഈയാഴ്ചതന്നെ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കും. നിലവിലെ താരിഫിന്റെ കാലാവധി ഇന്ന് അവസാനിച്ചു. യൂണിറ്റിന് 41 പൈസ കൂട്ടണമെന്നാണ്KSEB യുടെ ആവശ്യം.

























