വാഹനത്തിന്റെ ആര്‍.സി ബുക്ക് പരിശോധിച്ച്‌ കയറാന്‍ പറ്റുമോ; കാര്യങ്ങൾ തീരുമാനിക്കുന്നത് പൊലീസും ജില്ലാ ഭരണകൂടവും; പി എ മുഹമ്മദ് റിയാസ്

കണ്ണൂര്‍: റിപ്പബ്ലിക് ദിന പരേഡില്‍ കരാറുകാരന്റെ ജീപ്പില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചുവെന്ന വിവാദത്തില്‍ വിശദീകരണവുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.വാഹനത്തിന്റെ ആര്‍.സി ബുക്ക് പരിശോധിച്ച്‌ കയറാന്‍ പറ്റില്ല. ആരുടെ വണ്ടിയാണ്, ആര്‍.സി ബുക്ക് ഉണ്ടോ എന്നൊക്കെ നോക്കേണ്ടത് ജില്ല ഭരണകൂടവും പോലീസുമാണ്.

ഒരു മന്ത്രിക്ക് ഇതില്‍ എന്താണ് റോള്‍. മാധ്യമങ്ങളാണ് ആത്മപരിശോധന നടത്തേണ്ടത്. മന്ത്രിയെന്തോ കുറ്റം ചെയ്തു എന്നാണ് പ്രചാരണമെന്നും റിയാസ് പറഞ്ഞു.അധോലോക രാജാവായ ഒരു പിടികിട്ടാപുള്ളിയുടെ വണ്ടിയാണ് എന്ന് കരുതുക. അത് പരിശോധിക്കേണ്ടവര്‍ക്ക് വീഴ്ച വന്നുവെന്ന് കരുതുക. അതില്‍ മന്ത്രിക്ക് എന്താണ് റോള്‍. മന്ത്രി എന്ത് കുറ്റമാണ് ചെയ്തത്.ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.