തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. ഭരണപരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം. സെക്രട്ടറിയേറ്റിന്റെ നാല് ഗേറ്റുകളില്‍ മൂന്നെണ്ണവും പ്രവര്‍ത്തകര്‍ വളഞ്ഞതോടെ നഗരത്തില്‍ കടുത്ത ഗതാഗത നിയന്ത്രണം പൊലീസ് ഏര്‍പ്പെടുത്തി. പ്രവര്‍ത്തകരെ തടയുന്നതിനായി റോഡുകളെല്ലാം കെട്ടിയടച്ചതോടെ ജനങ്ങള്‍ വലയുകയാണ്. വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പ്രത്യേക സുരക്ഷയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റിലെത്തി. ജീവനക്കാരെയും തടഞ്ഞിട്ടില്ല. ഉപരോധം തുടരുകയാണ്.
























