തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ സമാപന വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ. വേദിയിൽ നിന്ന് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ പേര് പറഞ്ഞപ്പോഴാണ് സദസിൽ നിന്ന് കൂവൽ ഉണ്ടായത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്ന് രഞ്ജിത്ത് ഇന്ന് വിശദമാക്കിയതിന് പിന്നാലെയാണ് വേദിയില് കൂവല് നേരിടേണ്ടി വന്നത്.

സമാന്തര യോഗം ചേര്ന്നിട്ടില്ലെന്നും ചലച്ചിത്ര അക്കാഡമിയില് നിലവില് ഭിന്നിപ്പില്ലെന്നുമാണ് രഞ്ജിത്ത് അവകാശപ്പെടുന്നത്.
ചലച്ചിത്ര ആക്കാദമിയുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് രഞ്ജിത്തിനെതിരെ പ്രതിഷേധം ഉയരാൻ കാരണം. മേളയുടെ സമാപനത്തിനായി എത്തിച്ചേർന്ന വിശിഷ്ടാതിഥികൾക്ക് വലിയ തോതിൽ കയ്യടി ലഭിച്ചപ്പോഴാണ് രഞ്ജിത്തിനെതിരെ കൂവൽ നടന്നത്. പക്ഷേ അതൊന്നും ഗൗനിക്കാതെ രഞ്ജിത്ത് പ്രസംഗം തുടങ്ങുക ആയിരുന്നു. കഴിഞ്ഞ വർഷവും മേളയുടെ സമാപന വേദിയിൽ രഞ്ജിത്തിനെതിരെ കൂവൽ ഉണ്ടായിരുന്നു.

























