തിരുവനന്തപുരം: ചെയര്മാന് രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ ഭിന്നത രൂക്ഷം. ചെയര്മാന് ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു. രഞ്ജിത്തിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്കാന് തീരുമാനിച്ചതായാണ് വിവരം.

കുക്കു പരമേശ്വരന്, മനോജ് കാന എന്നിവരുള്‍പ്പെടെ 9 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. രഞ്ജിത്ത് ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നതായിയാണ് പരാതി. എന്നാല്‍ തനിക്കെതിരെ ആര്‍ക്കും പരാതിയുമായി ചെല്ലാമെന്ന് രഞ്ജിത്ത് പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ വകുപ്പ് മന്ത്രി നടപടി സ്വീകരിക്കട്ടെ. ഭൂരിപക്ഷം അംഗങ്ങളും താന്‍ മാറണമെന്ന് ഒപ്പിട്ടെങ്കില്‍ ഗൗരവമുള്ള വിഷയം.


എക്സ്പ്രസ് ഡയലോഗ്സിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് രഞ്ജിത്തുമായി സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നവകേരള സദസ് തീര്‍ന്നാലുടന്‍ രഞ്ജിത്തുമായി നേരിട്ടു കാണുന്നുണ്ടെന്നാണ് സജി ചെറിയാന് വ്യക്തമാക്കിയത്.























