കണ്ണൂരില്‍ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

കണ്ണൂർ: കണ്ണൂർ പെരിങ്ങോം കങ്കോലിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കണ്ണൂർ ചെക്കിക്കുളം സ്വദേശി വി.കെ.പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നുസംഭവം. കൊലയ്ക്ക് ശേഷം പ്രസന്നയുടെ ഭർത്താവ് ഷാജി പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുറച്ചു നാളുകളായി പ്രസന്ന ഷാജിയിൽ നിന്നു അകന്നു കഴിയുകയായിരുന്നു. ഇവർക്ക് മൂന്ന് മക്കളുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിനു കാരണമെന്നാണ് കരുതുന്നത്.