
തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ മാടൻവിളയിൽ വീടുകൾക്ക് നേരെ ബോംബെറിഞ്ഞു. ആക്രമണത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണ് ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുണ്ടായി. കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

























