കണ്ണൂര്‍: മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്ന പ്രതി കണ്ണൂർ സെൻട്രൽ ജയിൽനിന്ന് രക്ഷപ്പെട്ടു. കണ്ണൂർ കോയ്യേട് സ്വദേശി ഹർഷാദ് ആ ണ് ഇന്ന് രാവിലെ 6 45 ന് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. പത്രക്കെട്ട് എടുക്കാനായി പുറത്തിറങ്ങിയ സമയത്ത് ഇയാളെ കാണാതാവുകയായിരുന്നുവെന്ന് ജയിൽ അധികൃതർ പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്
























