
മലപ്പുറം: മലപ്പുറം ജില്ലയിലും ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. സമ്പര്‍ക്ക പട്ടികയില്‍ ഇല്ലാത്തയാളാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ഐസൊലേഷനിലാണ് ഇദ്ദേഹം കഴിയുന്നത്.


ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറത്തും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് രാത്രിയോടെ കേന്ദ്രസംഘം കോഴിക്കോട്ടേക്ക് എത്തും.























