വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്ന സമയത്ത് പാളം മുറിച്ചുകടന്ന് വയോധികൻ; ആർപിഎഫ് കേസെടുത്തു

മലപ്പുറം: വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്ന സമയത്തു പാളം മുറിച്ചുകടന്ന വയോധികനെതിരെ ആർപിഎഫ് കേസെടുത്തു. ഒറ്റപ്പാലം സ്വദേശിക്കെതിരെയാണ് കേസ്. ട്രെയിൻ ഇടിക്കാതെ അദ്ഭുതകരമായി രക്ഷപ്പെടുന്ന വയോധികന്റെ വീഡിയോ പുറത്തുവന്നിരുന്നു.

രക്ഷപ്പെട്ടതിന് പിന്നാലെ ഷൊർണൂർ ഭാഗത്തേക്ക് പോയ യാത്രക്കാരൻ തുടർന്ന് ഒറ്റപ്പാലത്തേക്ക് ട്രെയിനിൽ കയറിയിരുന്നു.
തിരൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് കടന്നുപോകുന്ന സമയത്തായിരുന്നു സംഭവം. വയോധികൻ പാളം മുറിച്ചുകടക്കുകയായിരുന്നു. തൊട്ടടുത്തെത്തിയ ട്രെയിൻ ഇടിക്കാതെ രക്ഷപ്പെടുകയായിരുന്നു.