തിരുവനന്തപുരം: വീണയുടെ കമ്പനിക്കെതിരായ കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായ അന്വേഷണമാണെന്നും അതിനെ ഭയപ്പെടുന്നില്ലെന്നും സിപിഎം. അന്വേഷണത്തിന്റെ പേരില്‍ സിപിഎം പ്രതിക്കൂട്ടിലാവില്ല്ല. പിണറായി വിജയന്റെ മകൾ എന്ന നിലയിലാണ് കേന്ദ്രം അന്വേഷിക്കുന്നത്. സർക്കാരല്ലേ അന്വേഷിക്കുന്നത്, ഞങ്ങൾക്ക് ബേജാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് രാമക്ഷേത്ര നിർമാണത്തിൽകോൺഗ്രസ് നിലപാടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഉറച്ച നിലപാട് കേരളത്തിലെ കോൺഗ്രസിന് ഇല്ല. ഇടതുപക്ഷം പാർട്ടികൾ കൃത്യമായ നിലപാട് സ്വീകരിച്ചു


വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞബദ്ധരാണ്. രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് പണി പൂർത്തിയാകാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്താൻബിജെപി തീരുമാനിക്കുന്നത്. രാഷ്ട്രീയമാണ് പിന്നിലെന്നും ബിജെപിയുടെത് വർഗീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യകാരന്മാർ ഉൾപ്പെടെ ഉന്നയിക്കുന്ന വിമർശനത്തെ കാതു കൂർപിച്ച് കേൾക്കും. ക്രിയാത്മകമായി പരിശോധിക്കും. മാറ്റങ്ങൾ ആവശ്യമെങ്കിൽ മാറ്റം വരുത്തും.ആരുടേയും വിമർശനത്തേയും ശരിയായ രീതിയിൽ കാണും. പാർട്ടിക്ക് അകത്തു തന്നെ തെറ്റുതിരുത്തൽ നടക്കുന്നു. വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടി അല്ല സി.പി.ഐ എം. എം.ടി ആദ്യം ഇക്കാര്യം എഴുതുമ്പോൾ എ.കെ.ആന്റണി ആയിരുന്നു മുഖ്യമന്ത്രി. എം.ടി പറഞ്ഞത് പതിറ്റാണ്ടു കഴിഞ്ഞാലും പ്രസക്തമാണെന്നും ആം വി ഗോവിന്ദൻ വ്യക്തമാക്കി.























