കോഴിക്കോട്: ശബരിമല ദർശനത്തിന് പോയ ഭക്കനെ കാണാനില്ലെന്ന് പരാതി. കോഴിക്കോട് ഇയ്യാട് കപ്പുറം സ്വദേശി മൂത്തോറനെയാണ് കാണാതായത്. പമ്പ, ബാലുശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ കുടുംബം പരാതി നൽകിയെങ്കിലും ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. തുടര്ന്ന് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

ജനുവരി ഒന്നിനാണ് മൂത്തോറനെ സന്നിധാനത്ത് വെച്ച് തിക്കിലും തിരക്കിലും പെട്ട് കാണാതാകുന്നത്. ബന്ധുക്കൾ സന്നിധാനത്തും പമ്പയിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസിനെ സമീപിച്ചത്. എന്നാൽ പരാതി നൽകിയിട്ടും ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ഡിസംബർ 29 നാണ് മൂത്തോറനും, ഭാര്യയുൾപ്പെടെയുള്ള 33 അംഗം സംഘം ശബരിമല ദർശനത്തിന് ബാലുശ്ശേരി ഇയ്യാട് നിന്നും പോയത്.


ജനുവരി ഒന്ന് രാവിലെ മുതൽ സന്നിധാനത്ത് വച്ച് മൂത്തോറനെ കാണാതാകുകയായിരുന്നു.























