‘ആരിഫ് ഖാനെ തെമ്മാടി’; ഗവര്‍ണര്‍ക്കെതിരെ അസഭ്യ മുദ്രാവാക്യവുമായി സിപിഎം പ്രതിഷേധം

ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഇടുക്കി സന്ദർശനത്തിൽ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു. തൊടുപുഴയിലെ രണ്ട് സിപിഎം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ‘തെമ്മാടി, താന്തോന്നി, എച്ചിൽ പട്ടി’ അടക്കമുള്ള അസഭ്യ മുദ്രാവാക്യങ്ങൾ ഉയർത്തിയിരുന്നു സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. അതേസമയം, തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ പ്രതികരിച്ചു.

നിയമസഭ ഏകകണ്ഠമായി കഴിഞ്ഞ സെപ്റ്റംബറിൽ പാസാക്കിയ ഭൂമി പതിവ് നിയമഭേദഗതി ബില്ലിൽ ഒപ്പിടാത്തതാണ് ഇപ്പോൾ ഗവർണർ ക്കെതിരായ ഇടത് പ്രതിഷേധത്തിൻ്റെ കാരണം.