ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴയില്‍ രണ്ടര വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മൂലത്തറ സ്വദേശി കണ്ണന്റെയും ഭുവനേശ്വരിയുടേയും മകന്‍ മിത്രന്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ അവശനിലയില്‍ കുട്ടിയെ കണ്ടെത്തിയത്. പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. നേരിയ ഹൃദയമിടിപ്പുണ്ടായിരുന്ന കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
























