നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു.87 വയസായിരുന്നു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടിയായിരുന്നു. കല്യാണരാമന്‍, പാണ്ടിപ്പട, നന്ദനം ഉള്‍പ്പടെയുളള സിനിമകളിലൂടെ പ്രശസ്തയാണ്. ടെലിഫിലിമുകളിലും പരസ്യചിത്രങ്ങളിലും അടുത്തകാലംവരെ സജീവമായിരുന്നു. നടി താരാ കല്യാണ്‍ മകളാണ്.

കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.