കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും ദിലീപിനും ഇന്ന് നിര്‍ണായക ദിനം. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും.

അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്ന് അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മാറിയെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നല്കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വിധി പറയുക.

























