നവകേരള സദസിൽ പങ്കെടുത്തില്ല, ഓട്ടോ ഓടിക്കാൻ അനുവദിക്കില്ല; വനിതാ ഓട്ടോ ഡ്രൈവർക്ക് സിഐടിയു പ്രവർത്തകരുടെ ഭീഷണി

തിരുവനന്തപുരം : നവകേരള സദസിൽ പങ്കെടുക്കാതിരുന്ന വനിതാ ഓട്ടോ ഡ്രൈവർക്ക് സിഐടിയു പ്രവർത്തകർ വിലക്കേർപ്പെടുത്തിയതായി പരാതി. കാട്ടായിക്കോണം സ്വദേശിനിയായ രജനിയെയാണ് ഓട്ടോ ഓടിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് വിലക്കിയത്. കാട്ടായിക്കോണം സ്റ്റാൻഡിൽ ഇനി ഓട്ടോ ഓടിക്കേണ്ടെന്നാണ് സിഐടിയു പ്രവർത്തകരുടെ ഭീഷണി. ചുമട്ടുതൊഴിലാളിയായ സഹോദരൻ രാജേഷ് നാളെ മുതൽ ജോലിക്ക് കയറേണ്ടെന്നും ഭീഷണിയുണ്ട്.

എട്ട് വർഷമായി കാട്ടായിക്കോണം ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്നുണ്ട്. വർഷങ്ങളായി പാർട്ടി മെമ്പറും സി.ഐ.ടി.യു അംഗവുമാണ് രജനി. ആരോഗ്യ പ്രശ്‌നം മൂലമാണ് നവകേരള സദസിൽ പങ്കെടുക്കാതിരുന്നതെന്നാണ് രജനി പറയുന്നത്.