കാലിക്കറ്റ് സർവകലാശാലയിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ പൊലീസ് മേധാവിയെക്കൊണ്ട് SFI ബാനർ അഴിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം. എസ്എഫ്ഐക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടും പോലീസിനോട് കയര്‍ത്തുകൊണ്ടുമാണ് രാത്രിയോടെ ഗവര്‍ണര്‍ ബാനറുകള്‍ അഴിപ്പിക്കാന്‍ നേരിട്ട് രംഗത്തിറങ്ങിയത്.

ബാനറുകള്‍ പോലീസ് നീക്കിയതിന് തൊട്ടുപിന്നാലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാനര്‍ വീണ്ടും കെട്ടി. ഗവര്‍ണറുടെ കോലവും കത്തിച്ചു. പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് പോലീസ് ബാരിക്കേഡിന് മുകളില്‍ കയറിനിന്നുകൊണ്ടാണ് ബാനര്‍ വീണ്ടും കെട്ടിയത്.


ബാനറുകളിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങളാണുള്ളതെന്നും ചോദ്യങ്ങളെ ചാൻസിലർ ഭയക്കുന്നുവെങ്കിൽ ഗവർണർക്ക് എന്തോ തകരാർ ഉണ്ടെന്നും ആർഷോ വിമർശിച്ചിരുന്നു.























