മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍

പത്തനംതിട്ട: ദേവവസ്വം മന്ത്രി കെ.രാധാകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. തിരുവല്ല കടപ്ര സ്വദേശി ശരത് നായര്‍ എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. ആര്‍എസ്എസ് അനുഭാവിയാണ്ഇയാള്‍.

മന്ത്രി ശബരിമല സന്ദര്‍ശനം നടത്തിയ ഫോട്ടോ സഹിതം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു സുരേഷ് കുമാറിന്റെ അധിക്ഷേപം. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ പുളിക്കീഴ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഫാന്‍ഫൈറ്റ് ക്ലബ്ബ് എന്ന് പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇയാള്‍ മന്ത്രിയുടെ ശബരിമല സന്ദര്‍ശനം നടത്തിയ സമയത്തെ ഫോട്ടോ വെച്ച് ജാതീയമായ പോസ്റ്റ് ഇട്ടത്.

ജാതിപ്പേര് അടക്കം വിളിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.