രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ പാലിച്ചില്ല; വീണയ്ക്കും എക്സാലോജിക് കമ്പനിയ്ക്കും ഒരു ലക്ഷം രൂപ പിഴ

തിരുവനന്തപുരം: രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനും എക്സാലോജിക് കമ്പനിയ്ക്കും ഓരോ ലക്ഷം രൂപ വീതം പിഴ ചുമത്തി. കമ്പനി റജിസ്ട്രാറാണ് കമ്പനീസ് ആക്ട് സെക്ഷന്‍ 454(1), (3) പ്രകാരം പിഴയിട്ടത് .

റജിസ്ട്രേഡ് ഓഫീസിനു വന്ന മാറ്റം അറിയിക്കാത്തതാണ് കാരണം. കോവിഡും കമ്പനി നഷ്ടത്തിലായതുമാണ് എക്സാലോജിക് പറഞ്ഞ കാരണങ്ങള്‍. മൂന്നു വര്‍ഷം മുന്‍പാണ് പിഴയിട്ടത്.