തിരുവനന്തപുരം: സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഗ്രാമിന് വര്‍ദ്ധിച്ചത്. 5,885 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

പവന് 320 രൂപ വര്‍ദ്ധിച്ച് 47,080 രൂപയായി. സ്വര്‍ണത്തിന് പുറമേ വെള്ളി വിലയും കുതിക്കുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 84 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപയാണ് വില.


ഇന്നലെ പവന് 600 രൂപ വര്‍ദ്ധിച്ച് റെക്കോര്‍ഡ് നിരക്കില്‍ എത്തിയിരുന്നു. ഇന്നലെ 46,760 രൂപയായിരുന്നു ഒരു പവന്റെ വില. ഓഹരി വിപണിയുടെ തിരിച്ചുവരവും ഫെഡ് നിരക്കുകള്‍ കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകളുമാണ് സ്വര്‍ണ വില ഉയരാൻ കാരണമായതെന്നാണ് നിഗമനം.























