‘സുരേഷ് ഗോപി കളിക്കേണ്ട, പിണറായിയുടെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുത്’; എസ്ഐയോട് കയർത്ത് എംഎൽഎ

കണ്ണൂര്‍: കണ്ണൂരിൽ എസ്ഐയോട് തട്ടിക്കയറി കല്ല്യാശ്ശേരി എംഎൽഎ എം വിജിൻ. സിവിൽ സ്റ്റേഷനിൽ നഴ്സ്മാരുടെ സംഘടനയുടെ സമരത്തിനിടെയായിരുന്നു സംഭവം. സിവിൽ സ്റ്റേഷൻ വളപ്പിൽ സമരം ചെയ്തവർക്കെതിരെ കേസ് എടുക്കുമെന്ന് ടൗൺ എസ്ഐ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാക്കേറ്റം.

പിണറായി വിജയന്റെ പൊലീസിന് നാണക്കേട് ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കരുതെന്നും എംഎൽഎ എസ്ഐയോട് പറഞ്ഞു. പൊലീസിന്‍റെ ഡ്യൂട്ടിയില്‍ വീഴ്ചയുണ്ടായെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

എന്നാല്‍ പേര് ചോദിച്ചതല്ല തന്നെ പ്രകോപിതനാക്കിയതെന്നും പോലീസിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റമാണുണ്ടായതെന്നും വിജന്‍ പറഞ്ഞു.