കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു; കുട്ടിയെ പീഡി*പ്പിച്ചത് ബന്ധുവെന്ന് സംശയം

കാസർകോട്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവാണെന്ന സംശയത്തിലാണ് അന്വേഷണസംഘം. ഇന്നലെ വീട്ടിൽവച്ചാണ് പെൺകുട്ടി പ്രസവിച്ചത്. പിന്നീട് ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.