16 കാരിയെ കഴുത്തുഞെരിച്ച് കൊന്നു; ബന്ധുവായ യുവാവ് ജീവനൊ*ടുക്കി

കോഴിക്കോട്: 16 വയസ്സുള്ള പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കി. മൂഴിക്കൽ സ്വദേശി നസ്രീന (16) എന്ന കുട്ടിയാണ് മരിച്ചത്. ബന്ധുവായ അദിനാൻ (20) ആണ് കൊലപാതകം നടത്തിയത്. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദിനാൻ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്. കൊലപാതക കാരണം എന്താണെന്ന് വ്യക്തമല്ല.