തിരുവനന്തപുരം: വീടിന് മുന്നിൽവെച്ച് പാമ്പിന്റെ കടിയേറ്റ എട്ടുവയസുകാരൻ മരിച്ചു. വർക്കല ജനാർദനപുരം തൊടിയിൽ വീട്ടിൽ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകൻ ആദിനാഥാണ് മരിച്ചത്. ജനാർദനപുരം ഗവ. എംവിഎൽപി സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 6.45ഓടേയായിരുന്നു സംഭവം. വീടിന്റെ മുൻഭാഗത്തെ പടിയിൽക്കിടന്ന പാമ്പിനെ അറിയാതെ ആദിനാഥ് ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു.

പാമ്പ് കടിച്ചെന്നു കുട്ടി പറഞ്ഞതനുസരിച്ച് വീട്ടുകാർ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകവേ രാത്രി 11 മണിയോടെയാണ് മരണം സംഭവിച്ചത്.

























