നടി അനുശ്രീ സഞ്ചരിച്ച വാഹനം ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്

ഇടുക്കി : നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കുമായി കൂട്ടി ഇടിച്ച് അപകടം. ഇടുക്കി മുള്ളരികുടിയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു.

പരുക്കേറ്റ യുവാക്കളെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചു.