
കൊച്ചി കളമശേരിയില്‍ കണ്വെന്ഷന് സെന്ററിലുണ്ടായത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ചതായി ഡിജിപി. അതേസമയം ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി. ഐഇഡി സ്ഫോടനമാണ് നടന്നതെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തില്‍ 36 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. യഹോവയുടെ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെ 9.30 ഓടെയാണ് സ്ഫോടനമുണ്ടായത്. കളമശേരി മെഡിക്കല്‍ കോളജിന് സമീപത്തായാണ് സ്ഫോടനമുണ്ടായ സമാറ കണ്വെന്ഷന് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. സ്ഫോടനത്തില്‍ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

























