കോട്ടയം: കൊച്ചിയിൽ പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ച സംഭവത്തില്‍ നടൻ വിനായകനെ തള്ളിപ്പറഞ്ഞ് കെപിഎംഎസ്. വിനായകനെ പോലുള്ളവർ നാടിന്റെ പൊതുസ്വത്ത് ആണെന്നും ഇത്തരക്കാർ പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകളുണ്ടെന്നും കെപിഎംഎസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.

വിഷയം ജാതി കൊണ്ട് അടയ്ക്കേണ്ടന്നും അദ്ദേഹം വ്യക്തമാക്കി. വിനായകന്റെ പെരുമാറ്റ രീതിയെയും പൊലീസ് നടപടിയെയും അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങൾ നടക്കവെയാണു കെപിഎംഎസിന്റെ പ്രതികരണം. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോടു മോശമായി പെരുമാറിയ സംഭവത്തിൽ, വിധേയമാക്കപ്പെട്ട ആളുടെ മനോഗതി പോലെയിരിക്കുമെന്നു പുന്നല ശ്രീകുമാർ ചൂണ്ടിക്കാട്ടി.

























