പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി; മരുന്നുവാങ്ങാൻ ഭിക്ഷ യാചിച്ച് വയോധികരുടെ പ്രതിഷേധം

ഇടുക്കി: ക്ഷേമപെൻഷൻ മാസങ്ങളായി കിട്ടാതായതോടെ മരുന്നുവാങ്ങാൻ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച് വയോധികകൾ. ഇടുക്കി അടിമാലിയിൽ ആണ് സംഭവം. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെയുള്ള ബോർഡ് കഴുത്തിൽ തൂക്കിയാണ് വൃദ്ധ മാതാക്കളുടെ പ്രതിഷേധ സമരം. 85 വയസ്സ് പിന്നിട്ട മറിയക്കുട്ടിയും അന്നയും ആണ് ചട്ടിയുമായി പണം യാചിക്കാൻ ഇറങ്ങിയത്.

പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പ്രശ്‌നം പരിഹരിക്കില്ലെന്ന് കണ്ടതോടെയാണ് നിരന്തരം കയറിയിറങ്ങിയ ഓഫീസുകളിൽ ഭിക്ഷ യാചിക്കാൻ അന്നയും മറിയക്കുട്ടിയും തീരുമാനിച്ചത്. നിത്യച്ചെലവുകൾക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് അവർ പറയുന്നു.