18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കി

തിരുവനന്തപുരം: 18,19 തീയതികളില്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. എട്ട് ട്രെയിനുകള്‍ പൂര്‍ണമായും 12 എണ്ണം ഭാഗികമായും റദ്ദാക്കി. പുതുക്കാട്– ഇരിങ്ങാലക്കുട സെക്ഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണം. മംഗളൂരു– തിരു.പുരം മാവേലി എക്സ്പ്രസ്, എറണാകുളം–ഷൊര്‍ണൂര്‍ മെമു, എറണാകുളം–ഗുരുവായൂര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് 18ന് റദ്ദാക്കിയത്. തിരു.പുരം– മംഗളൂരു മാവേലി എക്സ്പ്രസ്, ഷൊര്‍ണൂര്‍– എറണാകുളം മെമു, എറണാകുളം–കോട്ടയം, കോട്ടയം– എറണാകുളം എക്സ്പ്രസ്, ഗുരുവായൂര്‍– എറണാകുളം എക്സ്പ്രസും റദ്ദാക്കി.

യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായും റെയിൽവേ അറിയിച്ചു.