ചക്കുളത്ത് കാവിൽ പൊങ്കാല നേദിച്ച് ആയിരങ്ങൾ

ആലപ്പുഴ: ചക്കുളത്ത് കാവിൽ പൊങ്കാല നേദിച്ച് ആയിരങ്ങൾ. ക്ഷേത്രത്തിന്റെ 30 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾനിറഞ്ഞു. ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ അഗ്നി പകർന്നു. തുടര്‍ന്ന് ആയിരങ്ങള്‍ ദേവിക്ക് പൊങ്കാലയര്‍പ്പിച്ചു.

ചക്കുളത്ത്കാവിൽ ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാല അർപ്പിക്കാനെത്തിയത്. രാവിലെ വിളിച്ചുചൊല്ലി പ്രാർത്ഥനയോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്.