തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഇനി ഷൂ ഏറ് ഉണ്ടാവില്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഷൂ എറിഞ്ഞത് വൈകാരിക പ്രതിഷേധമാണെന്നും സംഘടനാതലത്തിലെ തീരുമാനമല്ലെന്നും അലോഷ്യസ് വ്യക്തമാക്കി. അതേസമയം പ്രതിഷേധിച്ചവരെ സംഘടന ഒറ്റപ്പെടുത്തുകയില്ലെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ബസിനും വാഹനവ്യൂഹത്തിനും നേരെ കറുത്തഷൂ എറിഞ്ഞ് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ്, പ്രവര്‍ത്തകരായ ദേവകുമാര്‍, ജിബിന്‍, ജെയ്ഡന്‍ എന്നിവര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇവരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഷൂ ഏറിനൊക്കെ പോയാല്‍ അതിന്റേതായ നടപടികള്‍ വരുമെന്നും അന്നേരം പ്രതിഷേധിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പൊതുയോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

























