മലപ്പുറം: മഞ്ചേരി പുല്ലാരയില്‍ 65-കാരനെ മകളുടെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പുല്ലാരി സ്വദേശി അയ്യപ്പനാണ് മരിച്ചത്.സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് പ്രിനോഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഇന്ന് പുലര്‍ച്ചയോടെ പോലീസ് പ്രതിയെ പിടികൂടി.

കൊലപാതകം നടത്തിയതിന് പിന്നാലെ പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. അയ്യപ്പന്റെ മൂത്ത മകള്‍ രജനിയുടെ ഭര്‍ത്താവാണ് പ്രിനോഷ്. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ മകനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതില്‍ ഇടപ്പെട്ട് തടയാൻ ശ്രമിക്കവെയാണ് അയ്യപ്പന് കുത്തേറ്റത്.


അയ്യപ്പന്റെ വയറിലും തലയിലും ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിനിടെ രജനിക്കും കുത്തേറ്റിട്ടുണ്ട്.























