മലപ്പുറം: സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം പെരുമ്പടപ്പ് എസ്ഐ സസ്പെൻഷൻ. എൻ ശ്രീജിത്തിനെയാണ് തൃശ്ശൂർ റേഞ്ച് ഡിഐജി സസ്പെൻറ് ചെയ്തത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മലപ്പുറം എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സ്വർണക്കടത്ത് സംഘങ്ങളുമായി ശ്രീജിത്തിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ, ശ്രീജിത്ത് സംഘങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയെന്നും കണ്ടെത്തി. ശ്രീജിത്തിനെതിരെ നേരത്തെയും പരാതികൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര അന്വേഷണം നടത്തിയത്.

























